Madavoorpara Rock Cave Temple History
Madavoorpara Rock Cave Temple History മഠവൂര്‍പാറ ഗുഹാക്ഷേത്രവും ചരിത്രവും................ തിരുവനതപുരം - ചെമ്പഴന്തി പോത്തെന്‍കൊട് റോഡിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒരു ഗുഹാക്ഷേത്രമാണ് മഠവൂര്‍പാറ ശ്രീ മഹാദേവ ഗുഹാക്ഷേത്രം. കേരളത്തിലെ ഗുഹാക്ഷേത്രങ്ങളില്‍ വളരെയധികം പ്രത്യേകതകള്‍ ഉള്ളതാണ് തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യം – പോത്തന്‍കോട് റൂട്ടില്‍ ശാസ്തവട്ടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മഠവൂര്‍പാറ ശ്രീ മഹാദേവ ഗുഹാക്ഷേത്രം. ഏത് കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് ഇതുവരെ ആധികാരികമായി തെളിവുകള്‍ ഒന്നുമില്ല. ഭീമാകാരമായ ഈ പാറയുടെ അടിഭാഗത്ത് നിന്ന്‍ ഏകദേശം നാല്‍പ്പത് അടിയോളം കരിങ്കല്‍ പടികള്‍ കയറിയാല്‍ ക്ഷേത്രത്തിന്‍റെ തിരുമുറ്റത്ത് എത്താം. പതിനാറ് അടി നീളവും ഏഴ് അടി വീതിയും ഉള്ള ഈ തിരുമുറ്റത്ത് നിന്ന് ഭക്തര്‍ക്ക് ദര്‍ശനം നടത്താം. പാറയുടെ ഉള്ളിലേക്ക് ഏകദേശം അത്ര തന്നെ വിസ്താരത്തില്‍ പാറ തുരന്നു നിര്‍മ്മിച്ച ഒരു ഇടനാഴിയുണ്ട്. ഈ ഇടനാഴിയുടെ വലത് ഭിത്തിയില്‍ പാറയില്‍ ശ്രീമഹാഗണപതിയുടെ വിഗ്രഹം രേഖാചിത്രം പോലെ കൊത്തിവച്ചിട്ടുണ്ട്. ഇടനാഴിയുടെ ഇടത്ത...